തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരുടെ നിലപാടിനെ തള്ളി കെ. മുരളീധരന്‍ രംഗത്ത്. ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്നും അത് അംഗീകരിക്കില്ലെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഗവര്‍ണറുടെ നിലപാടിനെ വി.ഡി സതീശനും കെ. സുധാകരനും കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.
ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞത് കോണ്‍ഗ്രസിന്‍റെ ദേശീയതലത്തിലുള്ള നിലപാടാണെന്ന് മുരളീധരന്‍ അവകാശപ്പെടുന്നു. ‘ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കാവിവത്കരണം നടത്തുന്നു. കെ.സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ പറഞ്ഞ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പ്. സുധാകരനും സതീശനും പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് തനിക്കറിയില്ല അത് അവരോട് തന്നെ ചോദിക്കണം’ മുരളീധരന്‍ പറഞ്ഞു.