കേടാ‍യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സ്റ്റോറില്‍ നല്‍കി ; യുവാവിന് നഷ്ടപ്പെട്ടത് 2.2 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കേടാ‍യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സ്റ്റോറില്‍ നല്‍കിയ യുവാവിന് നഷ്ടപ്പെട്ടത് 2.2 ലക്ഷം രൂപ. മുംബൈ സാകിനാക സ്വദേശിയായ പങ്കജ് കദമിനാണ് (40) വന്‍തുക നഷ്ടമായത്. സംഭവത്തില്‍ സാകിനാക പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് പങ്കജ്. ഫോണിന്‍റെ സ്പീക്കര്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഒക്ടോബര്‍ 7ന് അടുത്തുള്ള ഒരു ഫോണ്‍ റിപ്പയര്‍ സ്റ്റോറില്‍ നല്‍കിയത്. സിം കാര്‍ഡ് പങ്കജിന് തിരികെ നല്‍കിയതുമില്ല. തൊട്ടടുത്ത ദിവസം ഫോണ്‍ നന്നാക്കി നല്‍കാമെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഷോപ്പിലെത്തിയപ്പോള്‍ കട അടച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം കട അടഞ്ഞുകിടക്കുകയായിരുന്നു.

റിപ്പയറിംഗ് സ്റ്റോറിലെ ജീവനക്കാരന്‍ തന്‍റെ ഫോണിലുള്ള ബാങ്കിംഗ് ആപ്പ് മുഖേനെയാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്ന് പങ്കജ് പോലീസിനോടു പറഞ്ഞു. ഒക്ടോബര്‍ 11ന് വീണ്ടും ഷോപ്പിലെത്തിയപ്പോള്‍ മറ്റൊരു ജീവനക്കാരനെയാണ് അവിടെ കണ്ടത്.  ഫോണും സിം കാർഡും ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരൻ ഒഴിവുകഴിവ് പറഞ്ഞു. സംശയം തോന്നിയ പങ്കജ്  സുഹൃത്തിനെ സമീപിച്ച് തന്‍റെ ബാങ്കിംഗ് ആപ്പ് പരിശോധിച്ചു. അപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...