മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ; കാര്‍ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുന്ന ആള്‍ക്ക് മറുപടി പറയാനില്ലന്ന് ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണര്‍ – എസ്എഫ്‌ഐ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരത്ത് ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയ്ക്ക് സമീപത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാട്ടിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടി പ്രതിഷേധത്തിനുശേഷം മാധ്യമങ്ങളെ കാണവേ മുഖ്യമന്ത്രിയ് നേരെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. തന്റെ കാര്‍ ആക്രമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടകളെ അയയ്ക്കുന്നതായി ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തയാളുമായി താന്‍ ഒരുതരത്തിലുമുള്ള സംവാദത്തിനും ഇല്ലെന്ന് ഗവര്‍ണര്‍ പറയുന്നു. തനിക്കെതിരായ ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയാന്‍ താനില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. താന്‍ പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവെന്നത് മുഖ്യമന്ത്രിയുടെ വാദമാണ്. രാഷ്ട്രപതിയ്ക്ക് കത്തയയ്ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അധികാരമുണ്ട്. സര്‍ക്കാരും എസ്എഫ്‌ഐക്കാരും മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...

അരുവാപ്പുലം പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍...