ക്യാമറയുള്ള കിടിലന്‍ ഫോണിലാണോ നിങ്ങളുടെ നേട്ടം. എങ്കില്‍ ഒന്നും നോക്കേണ്ട ഇപ്പോള്‍ തന്നെ ഗൂഗിളിന്റെ പിക്‌സല്‍ 8 പ്രൊ വാങ്ങിക്കോളൂ. ഐഫോണ്‍ പതിനഞ്ചിന്റെ മികവുള്ള ക്യാമറ തന്നെയാണ് ഇതിന്റെ ആകര്‍ഷണം. ഇത്രയും കാലം പിക്‌സല്‍ എട്ട് പ്രൊയുടെ വില നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇനി അതിനെ പേടിക്കേണ്ട. കിടിലന്‍ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് പിക്‌സലിന്റെ ഏറ്റവും മികവുറ്റ മോഡല്‍ വാങ്ങാന്‍ സാധിക്കും. വര്‍ഷാവസാനം വാങ്ങാന്‍ പറ്റിയ കിടിലന്‍ ഫോണാണിത്. ഒരുലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു പിക്‌സല്‍ എട്ട് പ്രൊയുടെ വില. ഡിസ്‌കൗണ്ടുകള്‍ വന്നതോടെ ഒരു ലക്ഷത്തിന് താഴേക്ക് വില എത്തിയിരിക്കുകയാണ്.17000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കും.
ബാങ്ക് ഓഫറുകളും, എക്‌സ്‌ചേഞ്ചും വരുന്നതോടെ വില ഒരുപാട് കുറയുമെന്ന് ഉറപ്പാണ്. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഇന്‍സ്റ്റന്റായിട്ടാണ് 17000 രൂപയുടെ ഇളവ് ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പിക്‌സല്‍ ഫോണുകള്‍ ഇറങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ ഡിസ്‌കൗണ്ട് ഗൂഗിള്‍ നല്‍കാറുണ്ട്. പ്രീപെയ്ഡ് പേമെന്റ് ഓപ്ഷനാണ് ഇതില്‍ നല്‍കേണ്ടത്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഇതിനായി ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉപയോഗപ്പെടുത്താം. പിക്‌സല്‍ 8 പ്രൊയ്ക്ക് 1.06 ലക്ഷം രൂപയാണ് വില. ഡിസ്‌കൗണ്ടുകള്‍ വരുന്നതോടെ 90147 രൂപയ്ക്ക് ഇവ സ്വന്തമാക്കാന്‍ സാധിക്കും.
നോ കോസ്റ്റ് ഇഎംഐകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോൾ നല്‍കുന്നത്. അതായത് ഫോണ്‍ വാങ്ങിയാലും നിങ്ങള്‍ പലിശ നല്‍കേണ്ടി വരില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ് പൂര്‍ണമായും നിയന്ത്രിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്. പിക്‌സല്‍ എട്ട് പ്രൊയുടെ എല്ലാ ഫീച്ചറിലും ഇതിൽ ലഭ്യമാണ്. ഡിസംബറില്‍ പുത്തന്‍ അപ്‌ഡേറ്റുകളും പിക്‌സല്‍ പ്രൊയില്‍ വന്നിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വേണ്ടതെങ്കില്‍ വേഗം തന്നെ പിക്‌സല്‍ പ്രൊ വാങ്ങാം. 6.7 ഇഞ്ച് സൂപ്പര്‍ ആക്ച്വ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഗംഭീര ക്യാമറയാണ് മറ്റൊരു ഫീച്ചര്‍. മാർക്കറ്റിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ക്യാമറ ഫോണുകളിലൊന്നാണ് ഇത്.





























