കേരള സർവകലാശാല സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു. ചൊവ്വാഴ്ച കേരളയിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 11.30-ന് പാളയത്തെ കേരള സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാർ ഗവർണർ ഉദ്ഘാടനം ചെയ്യും. ‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിൽ മൂന്ന് ദിവസമാണ് സെമിനാർ നടക്കുക. വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗവർണറോടുള്ള എതിർപ്പിനെ തുടർന്ന് പരിപാടിയുടെ കൂടിയാലോചനായോഗം ഇടതുസംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. വി സി നിയമനങ്ങളിൽ ഗവർണർ സ്വന്തം നിലയിൽ മുന്നോട്ടു പോവുന്നതിൽ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ശക്തമായ പ്രതിഷേധത്തിലാണ്. മോഹനൻ കുന്നുമ്മലിന് വി സിയായി പുനർനിയമനം നൽകിയ നടപടിയും വിവാദമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...