വിവാഹ സത്കാരത്തിനിടയില്‍ ഉണ്ടായ തർക്കം ; വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടയില്‍ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ക്രൈസ്റ്റ് നഗർ സ്വദേശി ഷെറിൻ, സംഗീത ലാൽ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് സ്ത്രീകളും അക്രമി സംഘത്തിലെ നാല് പേരും പേരൂർക്കട ഗവ.ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ നാല് പേരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട വഴയില ക്രൈസ്റ്റ് നഗർ പള്ളിയ്‌ക്ക് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വൈകിട്ട് ക്രൈസ്റ്റ് നഗറിൽ വിവാഹ സത്കാരം നടക്കുമ്പോൾ വരനായ വിജിന്റെ സുഹൃത്ത് രമേഷും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കവും കയ്യാങ്കളിയും നന്നു. വെല്ലുവിളിച്ച് കൊണ്ട് സത്കാര ചടങ്ങിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയ വിജിനും രമേശും പോത്തൻകോട് നിന്നും സൂഹൃത്തുക്കളെ വിളിച്ചു വരുത്തി. ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ സംഘം പുറത്ത് നിന്ന ആൾക്കൂട്ടത്തിന് നേരെ റോഡിലേക്ക് പടക്കം എറിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...