മുന്‍ പഞ്ചായത്ത് മെമ്പറുടെ മകനോടുള്ള പക ; വീട് കയറി അക്രമണം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുന്‍ പഞ്ചായത്ത് മെമ്പറുടെ മകനോടുള്ള പകയില്‍ വീട് കയറി അക്രമണം നടത്തിയ കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ. വിളപ്പിൽശാല വിളപ്പിൽ വിട്ടിയത്ത് വീട് കയറി അക്രമണം നടത്തിയ അക്രമിസംഘത്തിലെ മുഖ്യപ്രതിയും കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള വിളപ്പിൽ വില്ലേജിൽ പേയാട് ഐശ്വര്യാ നിവാസിൽ അമൽ (27), മലയിൻകീഴ് അരുവാക്കോട് ഊരുട്ടമ്പലം നീറമൺകുഴി എം ഐ ആർ കോട്ടേജിൽ ബ്ളെസ്സൻ ദാസിനെ(26)യുമാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്ത് വിളപ്പിൽശാല പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്. തുടർന്ന് സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധയിടങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മുൻ പഞ്ചായത്ത് മെമ്പറായ അസീസിന്റെ വീടാണ് പ്രതികൾ അക്രമിച്ചത്. അസീസിൻ്റെ മകനും പ്രതികളും തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത് എന്ന് പോലീസ് പറയുന്നത്. വെട്ടുകത്തി, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം വാതിൽ വെട്ടിപൊളിച്ച് അകത്ത് കയറി ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ മയക്കു മരുന്നു കേസ്, വധശ്രമം എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. വിളപ്പിൽശാല സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, ബൈജു, സി പി ഒ മാരായ പ്രദീപ്, പ്രജു, അരുൺ, അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...