ഹരിത ഗ്രാമ ബോട്ടിൽ ബൂത്ത് നിറഞ്ഞു : നീക്കം ചെയ്യാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വാളക്കുഴി ഹരിത ഗ്രാമ ബോട്ടിൽ ബൂത്ത് നിറഞ്ഞുകവിഞ്ഞിട്ടും പാഴ്‌വസ്തുക്കൾ നീക്കാൻ നടപടിയില്ല. സമീപത്തായി കോവിഡ് കാലത്ത് കൈകൾ ശുചിയാക്കാൻ സ്ഥാപിച്ചടാപ്പും അനുബന്ധ ജല സംഭരണിയും കാടുകയറിയ നിലയിലാണ്. ജംങ്ഷനു സമീപം പാറക്കടവ് റോഡിലാണ് ഈ കാഴ്ച. തെരുവുകളിൽ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കുപ്പികൾ പൊതുനിരത്തിൽ വലിച്ചെറിയാതെ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനാണ് ഇത്തരത്തിൽ ബൂത്ത് സ്ഥാപിച്ചത്. എന്നാൽ ബൂത്തിനുള്ളിൽ കുപ്പികൾ മാത്രമല്ല പ്ലാസ്റ്റിക് സഞ്ചികളും ആക്രിസാധനങ്ങളും തള്ളി നിറച്ച നിലയിലാണ്.

ഇതിനു പുറത്തും മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. ഈ കൂട് സ്ഥാപിച്ചതല്ലാതെ ഇതുവരെയും ഇവിടെനിന്ന് പാഴ്‌വസ്തുക്കൾ നീക്കിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. സമീപത്തെ ജലസംഭരണിയും ടാപ്പും നോക്കുകുത്തിയായിരിക്കുകയാണ്. ഇതിന് ചുറ്റും കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രവുമാണ്. ടാങ്കിനുള്ളിൽ കൂത്താടിയും കൊതുകുകളും പെരുകുന്നു. ബൂത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്നും സംഭരണിയും സമീപവും ശുചീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ മാസപ്പടി കേസ് : ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ 15 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ...

സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ച കേസ് ; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ...

പാഠ്യപദ്ധതിയിൽ വൻ അഴിച്ചുപണിയുമായി കുസാറ്റ് ; 20% ഫ്ലെക്സിബിൾ സിലബസ് നടപ്പാക്കും

0
കളമശ്ശേരി : വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം : ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്‌ഐടി...