സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വയനാട്: സംസ്ഥാനത്തെ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെ വയനാട് പോലീസ് അതി സാഹസികമായി പിടികൂടി. കമ്പളക്കാട്, പൂവനേരിക്കുന്ന്, ചെറുവനശ്ശേരി വീട്ടില്‍ സി.എ. മുഹ്സിനെ (29) യാണ് മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാംകുളം പനമ്പള്ളി നഗറില്‍ നിന്ന് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. സ്വര്‍ണ കവര്‍ച്ച നടത്തിയുമായി ബന്ധപ്പെട്ട വിരോധത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി കരണി സ്വദേശിയായ യുവാവിനെ വടിവാള്‍ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ച് താമസിക്കുകയായിരുന്ന ഇയാള്‍ ആഴ്ചകള്‍ക്കുള്ളില്‍ സ്ഥലം മാറി കൊണ്ടിരിക്കുന്ന ശൈലിയായിരുന്നു സ്വീകരിച്ചുവന്നത്.

ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ പിടികൂടുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ക്ക് വയനാട് ജില്ലയിലെ കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി പൊലീസ് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലുമായി വധശ്രമം, ക്വട്ടേഷന്‍, തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചുപറി, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യാന്‍ തയ്യാറെടുക്കല്‍, ലഹരി കടത്ത്, ലഹരി പാര്‍ട്ടി സംഘടിപ്പിക്കല്‍ തുടങ്ങി ഏട്ടോളം കേസുകളുണ്ട്. സ്വര്‍ണം, പണം മുതലായ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ സ്വീകരിച്ച് കവര്‍ച്ച ചെയ്യലാണ് ഇയാളുടെ പ്രധാന രീതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി ; പരാതിക്കാരന് 45 ദിവസത്തിനകം പുതിയ വാഹനം...

0
റായ്പൂർ : എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന്...

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

0
പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി,...

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...