ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് ദാരുണാന്ത്യം. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മുകളിലുള്ള വാട്ടർ ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് നോക്കാൻ കയറിയതായിരുന്നു. ടെറസിന് പാർശ്വഭിത്തിയില്ലായിരുന്നതിനാൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. ഭാര്യ ലതാകുമാരിയും മകൻ രാഹുലും പുറത്തുപോയിരുന്ന സമയത്താണ് അപകടം നടന്നത്. മകൾ രാധു വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മകളാണ് രാജേന്ദ്രനെ അവശനിലയിൽ കണ്ടത്. ഇതോടെ രാധു ബഹളം വച്ചു. മകളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...

സ്വദേശി ബ്രാൻഡുകൾക്ക് റെക്കോർഡ് നേട്ടം; ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി വിപണിയിൽ വൻ കുതിച്ചുചാട്ടം

0
ന്യൂഡല്‍ഹി: വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ....

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...