നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി. പാനായിക്കുളം സ്വദേശിനിയും രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയുമായ സുഹേന മൊയ്തീനെയാണ് ക്വാറന്റൈനില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായ സുഹേന മൊയ്തീനെ മാര്‍ച്ച്‌ 17-ലെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ പരീക്ഷയെഴുതാന്‍ സ്ഥാപനങ്ങള്‍ അവസരമൊരുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനി ഹര്‍ജി നല്‍കിയത്.

രോഗബാധയില്ല എന്ന വൈദ്യപരിശോധനാ ഫലം ഹാജരാക്കുകയാണെങ്കില്‍ വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അങ്ങനെയാണെങ്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലേഷനില്‍ പരീക്ഷയെഴുതാനുള്ള സൗകര്യം സ്ഥാപനം ഏര്‍പ്പെടുത്തി നല്‍കണം. രോഗബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ അവസരം നിഷേധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...