സൗദിയിൽ പുതുതായി 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 36 പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 274 ആയി. ഇന്ത്യ, മൊറോക്ക, സ്പെയിൻ,  ഇറാൻ, ബ്രിട്ടൻ, പാകിസ്താൻ, കുവൈറ്റ്, ഇറാഖ്, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് പുതിയ 36 കേസിൽ 17 പേർ. ബാക്കി ഇവിടെ  നേരത്തെയുള്ളവരുമായി സമ്പർക്കം പുലർത്തിയവരാണ്.

റിയാദിൽ 21, ഖത്വീഫിൽ നാല്, മക്കയിൽ മൂന്ന്, ദമ്മാമിൽ മൂന്ന്, ഹുഫൂഫിൽ രണ്ട്, ജിദ്ദ, ദഹ്റാൻ, മഹായിൽ  എന്നിവിടങ്ങളിൽ ഓരോന്ന് വീതം എന്നിങ്ങനെയാണ് പുതുതായി സ്ഥിരീകരിച്ച രോഗികളുടെ കണക്ക്. വ്യാഴാഴ്ച രണ്ടുപേർ കൂടി രോഗ മുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയിലുള്ള 266 പേരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രാജ്യത്ത് ഇതുവരെ 14,000 പേരുടെ സ്രവ  സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 9,500 പേരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ച 274ൽ ഭൂരിപക്ഷം പേരും വിദേശത്ത് നിന്ന് വന്നവരാണ്.

ഉയർന്ന തോതിൽ വൈറസ് വ്യാപനമുണ്ടായ രാജ്യങ്ങളിൽ നിന്നാണ് ഇവരിൽ അധികവും എത്തിയത്. 54 പേർക്ക് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകർന്നത്. രോഗബാധിതരിൽ ഭൂരിപക്ഷവും ഉദ്ദേശം 45 വയസിനടുത്ത് പ്രായമുള്ളവരാണ്. ആറ് കുട്ടികളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....