ചെന്നൈ: തമിഴ്നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അയർലണ്ടിലെ ഡബ്ലിനിൽ നിന്ന് ചെന്നൈയിലേക്ക് വന്ന 21 കാരനായ വിദ്യാർത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലാണ്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നായി.
കേന്ദ്രീകൃത എയർകണ്ടീഷനിംഗ് ഉള്ള എല്ലാ വലിയ റീട്ടെയിൽ ടെക്സ്റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ വെള്ളിയാഴ്ച മുതൽ മാർച്ച് 31 വരെ അടച്ചിരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ആളുകൾ നേരത്തെ ഓര്‍ഡര്‍ ചെയ്ത ആഭരണങ്ങൾ എടുക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.