ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ: ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പി.​കെ. ബാ​ന​ര്‍​ജി അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്‍​ക്ക​ത്ത : ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പി.​കെ. ബാ​ന​ര്‍​ജി(83) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ കൊ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം വെന്റിലേറ്ററിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്.ഇ​ന്ത്യ​ന്‍ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി 84 മ​ല്‍​സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞ ബാ​ന​ര്‍​ജി 65 രാ​ജ്യ​ന്ത​ര ​ഗോ​ളു​ക​ള്‍ നേ​ടി. 1956 മെ​ല്‍​ബ​ണ്‍ ഒ​ളിം​പി​ക്സി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. 1960 റോം ​ഒ​ളിം​പി​ക്സി​ല്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി.

ഫ്രാ​ന്‍​സ് ടീ​മി​നെ​തി​രെ ഇ​ന്ത്യ​യു​ടെ സ​മ​നി​ല ഗോ​ള്‍ നേ​ടി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 1962-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രേ ഇ​ന്ത്യ 2-1ന് ​ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ടീ​മി​നാ​യി പ​തി​നേ​ഴാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി. 1956-ലെ ​മെ​ല്‍​ബ​ണ്‍ ഒ​ളി​ബി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഓ​സീ​സി​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച ക​ളി​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കും വ​ഹി​ച്ചി​ട്ടു​ണ്ട്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്ത്യ​ന്‍ താ​ര​മാ​യി ഫി​ഫ തി​ര​ഞ്ഞെ​ടു​ത്ത​തും ബം​ഗാ​ളി​ലെ ജ​ല്‍​പാ​യ്ഗു​രി​യി​ല്‍ ജ​നി​ച്ച ബാ​ന​ര്‍​ജി​യെ​യാ​ണ്. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് ബാ​ന​ര്‍​ജി​യു​ടെ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഫി​ഫ ഭ​ര​ണ​സ​മ​തി 2004-ല്‍ ​അ​ദ്ദേ​ഹ​ത്തി​ന് “ഓ​ര്‍​ഡ​ര്‍ ഓ​ഫ് മെ​റി​റ്റ്’ ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...