കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉയര്‍ന്നു നില്‍ക്കുന്ന അരികുകള്‍ അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : കുമ്പഴ – മലയാലപ്പുഴ റോഡിന്റെ രണ്ട് വശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന അരികുകള്‍ വാഹന യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് ഇത് മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. റോഡിലൂടെ പോകുന്ന വാഹനം ടാറിംഗ് ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്ത് എത്തുമ്പോള്‍ ടയറുകള്‍ തന്നി മാറി അപകടം സംഭവിക്കുന്നത് പതിവാണ്. മാത്രമല്ല ഇത് ശ്രദ്ധിക്കാതെ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്‌താല്‍ റോഡിലേക്ക് വാഹനം തിരിച്ച് കയറ്റുവാനും കഴിയില്ല. ടാറിഗിന്റെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്ത് വാഹനം ഇറക്കിയാല്‍ ഇത് തിരികെ കയറ്റാന്‍ സാധിക്കാതെ വരുന്നതാണ് ബുദ്ധിമുട്ടാകുന്നത്‌. മലയാലപ്പുഴ റോഡില്‍ പലയിടത്തും ഇത് തന്നെയാണ് അവസ്ഥ. റോഡിലേക്ക് കാട് കയറി കിടക്കുന്ന ഭാഗങ്ങളില്‍ റോഡരിക് ഉയര്‍ന്നു നില്‍ക്കുന്നത് അറിയാതെ അപകടത്തില്‍പ്പെടുന്നവരും അനവധിയാണ്.

റോഡ്‌ ടാറിംഗ് നടത്തുന്ന സമയങ്ങളില്‍ ഈ ഭാഗത്ത് മണ്ണിട്ട് നികത്തി അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ഇത് ചെയ്യാതെയിരുന്നതാണ് ഇപ്പോള്‍ അപകടത്തിന് കാരണമായിത്തീരുന്നത്. പലപ്പോഴും വലിയ താഴ്ചയുള്ള ഭാഗങ്ങളില്‍ വാഹനത്തിന്റെ  ടയറുകള്‍ ഇറങ്ങിപ്പോയാല്‍ വാഹനം താഴ്ചയിലേക്ക് മറിയാനും സാധ്യത കൂടുതലാണ്. രാത്രിയില്‍ വെളിച്ചക്കുറവുള്ള ഭാഗങ്ങളില്‍ ആണ് ഇത്തരത്തില്‍ അപകടം നടക്കുന്നതില്‍ അധികവും. കഴിഞ്ഞ ദിവസവും മലയാലപ്പുഴയിലേക്ക് പോയ യുവാവ് സഞ്ചരിച്ച സ്കൂട്ടര്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതുവഴിവന്ന മറ്റു യാത്രക്കാരാണ് ഇയാളെ രക്ഷപെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...