എയ്ഡഡ് മേഖലയിൽ പട്ടികജാതി സംവരണ തത്വം കൃത്യമായി പാലിക്കണം ; ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി (ബി.വി.എസ്.എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം കോയിപ്രം ഗാന്ധി സ്മാരക ഓഡിറ്റോറിയത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ബി.വി.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലകളിൽ സമുദായ അംഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് ഈപ്പൻ മൊമെന്റോ നൽകി അനുമോദിച്ചു.  എ.പി.പി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബി.വി.എസ്.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ്  വി.കെ.സോമൻ പ്രമേയം അവതരിപ്പിച്ചു.

ഇ-ഗ്രാന്റ് കാലോചിതമായി വർദ്ധിപ്പിച്ച് സമയബന്ധിതമായി നൽകുക, വിദ്യാർത്ഥികൾക്ക് ഇന്റെണൽ മാർക്ക് നൽകുന്നതിലെ വിവേചനം ഒഴിവാക്കുന്നതിന് നിയമ വ്യവസ്ഥ നടപ്പിലാക്കുക, സ്വകാര്യ – എയ്ഡഡ് മേഖലകളിൽ പട്ടികജാതി സംവരണ തത്വം കൃത്യ മായി പാലിക്കുന്നതിന് നിയമ നിർമ്മാണം നടത്തുക, നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണത്തിനായി നടപടികൾ സ്വീകരിക്കുക, എസ്.സി – എസ്.റ്റി വിഭാഗങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും വീടുനിർമ്മിക്കന്നതിനും മാർക്കറ്റ് മൂല്യം അടിസ്ഥാനമാക്കി തുക വർദ്ധിപ്പിച്ച് നൽകുക, വിവിധ ആവശ്യങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിശ്ചിത വരുമാന പരിധി കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയവ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

മെമ്പറന്മാരായ എ.കെ. സോമൻ, വിജയകുമാർ സി.എസ്, അശ്വതി ആർ, തങ്കമണി എൻ.കെ, സംസ്ഥാന ഭാരവാഹികളായ സുനിൽ നെടുംബ്രം, വി.ജി ഗോപിനാഥൻ, ഉത്തമൻ വി.കെ., ഹരി വാസുദേവൻ, ഗീത ജി, രമണി വി.ജി, ലക്ഷമിക്കുട്ടി വി.കെ., പി.കെ.വിനയകുമാർ, അനിൽ വി പരിയാരം, സുജിത് കുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജി.കമലാസനൻ സ്വാഗതവും സത്യൻ അങ്ങാടിക്കൽ കൃതഞ്ജതയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായി കെ.കെ.ശശി (പ്രസിഡന്റ്), വി.കെ.സോമൻ, ഉത്തമൻ വി.കെ, വിനോദ് അങ്ങാടിക്കൽ, ഗീത ജി(വൈസ് പ്രസിഡന്റ്മാര്‍), സുനിൽ നെടുംബ്രം (ജനറല്‍ സെക്രട്ടറി), കമലാസനൻ പി.ജി, ഹരി വാസുദേവൻ, ലക്ഷ്മിക്കുട്ടി വി.കെ, സുധ രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാര്‍), വിനയകുമാർ പി.കെ., സുജിത് കുമാർ, അരുൺ പി, സത്യൻ അങ്ങാടിക്കൽ, അജയകുമാർ, ദീപേഷ് (ഓർഗനൈസർമാര്‍) എന്നിവരെ തെരഞ്ഞെടുത്തു,

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...