ചരിത്രം സ്പന്ദിക്കുന്ന പള്ളിക്കുന്ന് ദേവാലയത്തിൽ ചരിത്ര അധ്യാപകരെത്തി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ഗതകാല സ്മരണകൾ പേറുന്ന പീരുമേട് പള്ളിക്കുന്ന് സെൻറ് ജോർജ് പള്ളിയുടെ ചരിത്രം തേടി കേരളത്തിലെ ഹയർ സെക്കൻഡറി ചരിത്രാധ്യാപകർ. കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ എച്ച്എസ്എസ് ടിടിപിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 ചരിത്ര അധ്യാപകരാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബിനോ . പി . ജോസിന്റെ നേത്യത്വത്തിൽ പള്ളിക്കുന്ന് പള്ളിയിൽ എത്തിയത്. 1869 ഫെബ്രുവരി 10ന് സിഎംഎസ് മിഷനറി ആയിരുന്ന റവ.ഹെൻട്രി ബേക്കർ ജൂനിയർ പണികഴിപ്പിച്ച മലനാട്ടിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമാണിത്.
ഇവിടുത്തെ സെമിത്തേരിയിൽ അടക്കം ചെയ്ത ഒരു കുതിരയുടെ പേരിലാണ് ഈ ദേവാലയം പ്രസിദ്ധമായത്.

2017 മുതൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന എച്ച്എസ്എസ് ടിടിപിയുടെ ഭാഗമായാണ് 40 അധ്യാപകർ 10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനായി കാഞ്ഞിരപ്പള്ളി സെൻറ് ഡോമിക്സ് കോളേജിൽ എത്തിയത്. വിദ്യാഭ്യാസ മേഖലയിൽ വരുന്ന പുതിയ ചലനങ്ങളും കൗമാര മനശാസ്ത്രവും നൂതന സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട ആവശ്യകതയും കൂടാതെ അധ്യാപകരുടെ ശാക്തീകരണം, അധ്യാപന ഗുണനിലവാരം മെച്ചപ്പെടുത്തുക ഇവയൊക്കെയാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാമ്പിനടുത്തുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ നേരിട്ട് സന്ദർശിച്ച് അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും അതിലൂടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഗിന്നസ് ജേതാവായ സുനിൽ ജോസഫ് അധ്യാപകർക്ക് പള്ളിയുടെ ചരിത്രം വിവരിച്ചു നൽകി. ഹയർ സെക്കന്ററി കോഡിനേറ്റർ
അജു എസ് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് പൊളിക്കാൻ അനുമതി നൽകി ഹൈക്കോടതി

0
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്‍റിലെ ചന്ദർ കുഞ്ജ് പാർപ്പിട...

ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ...

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ...

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...