തിരുവനന്തപുരം : ഫോണ്‍വിളി വിവാദത്തില്‍ പ്രതിരോധത്തിലായതിന് പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല ക്ലിഫ് ഹൗസില്‍ എത്തിയത്. വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പിണറായി മന്ത്രിസഭയില്‍ തേന്‍ കെണിയില്‍ കുടുങ്ങി മന്ത്രി സ്ഥാനം പോയെങ്കിലും പിന്നെയും കസേര ഉറപ്പിച്ച എ.കെ ശശീന്ദ്രന്‍ രണ്ടാം മന്ത്രിസഭയിലും തന്റെ പ്രാധിനിത്യം തെളിയിച്ചു വീണ്ടും പീഡനക്കേസില്‍ ഇടപെട്ടു എന്നപേരില്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ വിവാദം കൊഴുത്തു ഇതേ തുടര്‍ന്ന് പ്രതികരണവുമായി മന്ത്രി എത്തിയിരിക്കുന്നത്. അതേസമയം, ശശീന്ദ്രനെ ന്യായീകരിച്ച് എന്‍.സി.പി അധ്യക്ഷന്‍ പി.സി.ചാക്കോ വീണ്ടും രംഗത്തെത്തി.
ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചത് പാര്‍ട്ടി പ്രശ്നം പരിഹരിക്കാനാണെന്ന് പി.സി ചാക്കോ പറഞ്ഞു. പീഡന പരാതി തീര്‍പ്പാക്കാന്‍ പാര്‍ട്ടി ഇടപ്പെട്ടിട്ടില്ല. പീഡന പരാതി പിന്‍വലിക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടില്ല. സാമ്പത്തിക തര്‍ക്കത്തിന് പരിഹാരം കാണാനാണ് മന്ത്രി ശ്രമിച്ചതെന്നും പി.സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെടില്ല. ഫോണ്‍ സംഭാഷണത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി. എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി.പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണമുയര്‍ന്നത്.