ഭര്‍ത്താവ്​ ബലമായി ആസിഡ്​ കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭര്‍ത്താവ്​ ബലമായി ആസിഡ്​ കുടിപ്പിച്ച 25 കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. മധ്യപ്രദേശില്‍ ജൂണ്‍ 28 നാണ്​ സംഭവം. അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്​. ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കത്തെഴുതിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. പോലീസ്​ കേസ്​ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയെന്നും ഇരക്ക്​ നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്​.

ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ്​ സംഭവം. ജൂണ്‍ 28 ന്​ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന്​ ബലമായി ആസിഡ്​ കുടിപ്പിക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്​ധ ചികിത്സക്കായി ജൂലൈ 18 ന്​ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച്‌​ യുവതിയുടെ സഹോദരന്‍ വനിത കമീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്​തു. പിന്നീട്​ സബ്​ ഡിവിഷനല്‍ മജിസ്​ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തി.

അഞ്ചുദിവസത്തിന്​ ശേഷമാണ്​ യുവതിയുടെ മാതാവിന്‍റെ പരാതിയില്‍ പോലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തത്​. സ്ത്രീധന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്​തു. എന്നാല്‍, മറ്റു നടപടികളൊന്നും പോലീസ്​ സ്വീകരിച്ചിട്ടില്ല. മധ്യപ്രദേശ്​ പോലീസ്​ ദുര്‍ബലമായ എഫ്​.ഐ.ആറാണ്​ രജിസ്റ്റര്‍ ചെയ്​തതെന്നും ആസിഡ്​ ആക്രമണത്തെക്കുറിച്ച്‌​ പരാമര്‍ശിച്ചി​ട്ടില്ലെന്നും വനിത കമീഷന്‍ മുഖ്യമന്ത്രിക്ക്​ അയച്ച കത്തില്‍ പറയുന്നു.

ഭര്‍ത്താവിന്​ മറ്റൊരു സ്​ത്രീയുമായി ബന്ധ​മുണ്ടായിരുന്നു. യുവതി ഇക്കാ​ര്യം അറിഞ്ഞതോടെ ഭര്‍ത്താവ്​ ക്രൂരമായി മര്‍ദിച്ചു. പിന്നീട്​ ആസിഡ്​ കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങള്‍ നശിച്ചതായി ഡോക്​ടര്‍മാര്‍ പറഞ്ഞതായി വനിത കമീഷന്‍ അയച്ച കത്തില്‍ പറയുന്നു.

നിലവില്‍ ട്യൂബി​ലൂടെയാണ്​ ഭക്ഷണം നല്‍കുന്നത്​. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛര്‍ദ്ദിക്കുകയാണെന്നും പറയുന്നു. യുവതി ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ പ്രതീക്ഷിക്കുന്നില്ലെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. ഇത്തരം ഗുരുതരമായ കേസ്​ മധ്യപ്രദേശ്​ പോലീസ്​ കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...