പീച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരെയും മാനേജരേയും പോലീസ് സ്റ്റേഷന് അകത്ത് വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് ഹോട്ടല്‍ മാനേജര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പീച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരെയും മാനേജരേയും പോലീസ് സ്റ്റേഷന് അകത്ത് വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് ഹോട്ടല്‍ മാനേജര്‍ ഔസേപ്പ്. എസ്ഐ പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഔസേപ്പ് പറഞ്ഞു. 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം.

സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു. ജീവനക്കാരേയും മകനേയും ലോക്കപ്പിലാക്കി സമ്മര്‍ദത്തിലാക്കി. ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ ദിനേശന്‍ എന്നയാൾക്ക് പണം നല്‍കിയില്ലെങ്കില്‍ വധശ്രമത്തിനും പോക്സോയും ചുമത്തി ജാമ്യം കിട്ടാത്ത വിധം ജയിലില്‍ അടക്കുമെന്നും അതൊഴിവാക്കാന്‍ പണം നല്‍കി സെറ്റില്‍മെന്‍റ് നടത്തണമെന്നും എസ്ഐ ആവശ്യപ്പെട്ടു എന്നാണ് ഔസേപ്പ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു : രോഗബാധയെന്ന് സംശയം

0
പന്തളം : കുരമ്പാലയിലെ ജനവാസ മേഖലയില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി....

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...