പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് “സ്‌നേഹ വീട് ” കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കണ്ടറി സ്‌ക്കൂൾ നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലെ 7-ാം ക്ലാസിലും 9-ാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി നിർമ്മിച്ച നൽകിയ സ്നേഹവീടിന്റെ സമർപ്പണം മലങ്കര മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ അഭി. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു. പത്തനംതിട്ട അഡി. സൂപ്രണ്ട് ഓഫ് പോലീസ് വിജയൻ റ്റി.ബി കുടുംബത്തിന് താക്കോൽ കൈമാറി. മാർത്തോമ്മാ സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ജോജി തോമസ് മുഖ്യ അതിഥി ആയിരുന്നു.

വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ, പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ സി.കെ അർജുനൻ, ലോക്കൽ മാനേജർ റവ.സജി തോമസ്, എൻ.എസ്‌.എസ് ജില്ലാ കൺവീനർ അരുൺ എ, പത്തനംതിട്ട ക്ലസ്റ്റർ കോർഡിനേറ്റർ സലി ബി, പത്തനംതിട്ട എസ്.എച്ച്.ഒ അരുൺ ജി, പി.റ്റി.എ പ്രസിഡന്റ് അഡ്വ.ജോൺ പോൾ മാത്യു, പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, ഹെഡ്മിസ്ട്രസ്സ് മിനി തോമസ്, എസ്.പി.സി സി.പി.ഒ മിന്റോ വി.റ്റി, സ്റ്റാഫ് സെക്രട്ടറി സുജ വർഗ്ഗീസ്, സ്കൗട്ട് മാസ്റ്റർ മീന എലിസബത്ത് മത്തായി, ഗൈഡ് ക്യാപ്റ്റൻ മറിയാമ്മ ഉമ്മൻ, എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ സജി സി.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...

ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ കേസ് പ്രതികൾ ചാടിപ്പോയി

0
ശ്രീനഗർ: ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ (POCSO) കേസ്...