പത്തനംതിട്ട നഗരത്തില്‍ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടികള്‍ ആരംഭിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍  വണ്‍വേ തെറ്റിച്ചെത്തിയ നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പത്തനംതിട്ടയിലെ പഴയ സ്വകാര്യ ബസ്‌ സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.റ്റി സി ഡിപ്പോയുടെ ഭാഗത്തേക്ക് ഇറങ്ങുന്ന റോഡില്‍ വണ്‍വേ തെറ്റിച്ചെത്തിയ നിരവധി വാഹനങ്ങളാണ് പിടികൂടിയത്. ഇതില്‍ പല വാഹനങ്ങള്‍ക്കും താക്കീത് നല്‍കി വിട്ടയക്കുകയും ചില വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളില്‍ വാഹനങ്ങള്‍ നിയമം തെറ്റിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മൈലപ്ര – കുമ്പഴ റോഡില്‍ അപകടങ്ങള്‍ കുറയ്ക്കുവാന്‍ സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകള്‍ വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്നു കിടക്കുകയാണ്. രാവിലെ മുതല്‍ വലിയ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ ഉണ്ടാകുന്നത്. ഗാന്ധി സ്ക്വയര്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. കൂടാതെ പോസ്റ്റ്‌ ഓഫീസ് റോഡിലും ജനറല്‍ ആശുപത്രി റോഡിലും വണ്‍വേ തെറ്റിച്ച് വരുന്ന വാഹനങ്ങളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...