മാടിവിളിച്ച് മരണം ; കുടുംബത്തെ ഒന്നാകെ രക്ഷിച്ച് എലി

For full experience, Download our mobile application:
Get it on Google Play

ധോൽപൂർ : മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടുന്ന ഒരുപാട് സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ഒരു കുടുംബത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വലിയ ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ നിമിത്തമായ എലിയാണ് ഈ കഥയിലെ താരം.

രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലാണ് സംഭവം. രാജ്‌ഖേഡ പ്രദേശത്തെ സിക്രോഡ ഗ്രാമത്തിൽ ഇരുനില വീടിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. സംഭവം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് എല്ലാവരും വീട്ടിൽ ഉറങ്ങുകയായിരുന്നു. ഉറങ്ങി കിടന്ന ഒരാളുടെ മുകളിലേക്ക് എലി വന്ന് വീഴുകയും പരിഭ്രാന്തരായ വീട്ടുകാരെല്ലാവരും പുറത്തേയ്ക്ക് ഓടുകയുമായിരുന്നു.

വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ വീടിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീണു. ജയപ്രകാശ്, നിഹാൽ സിംഗ്, ഇന്ദിര, ബബിത, ബന്ധു നത്തിലാൽ പുറൈനി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എലി വീണതിന് പിന്നാലെ വീട്ടിൽ നിന്നും ശബ്ദം കേൾക്കുകയും എല്ലാവരേയും വിളിച്ച് ജയപ്രകാശ് പുറത്തേയ്ക്ക് ഓടുകയുമായിരുന്നു. ഇതോടൊപ്പം വീട്ടുമുറ്റത്ത് കെട്ടിയിരുന്ന മൃഗങ്ങളെയും കെട്ടഴിച്ച് വിട്ടു.

എലി ദൈവത്തിന്റെ സന്ദേശവാഹകനാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ജയപ്രകാശ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾക്കെല്ലാം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു കർഷക കുടുംബമാണ് ജയപ്രകാശിന്റേത്. 6 ക്വിന്റൽ ഗോതമ്പ്, 5 ക്വിന്റൽ കടുക്, 9 ക്വിന്റൽ തിന, ഒരു ഫ്രിഡ്ജ്, മിക്‌സി, ഒരു കട്ടിൽ, ബൈക്ക്, സ്റ്റാർട്ടർ, 40 കിലോ കടുക് എണ്ണ, 13 ദേശി നെയ്യ്, കാലിത്തീറ്റ ക്രഷിംഗ് മെഷീൻ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...