കൊക്കാത്തോട്ടിൽ വീട് കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാത്തോട് കോട്ടാംപാറയിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീ പടർന്ന് പിടിച്ച് വീട് കത്തി നശിച്ചു. വീടിനുള്ളിൽ കഴിഞ്ഞിരുന്ന വീട്ടമ്മക്കും പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. മംഗലത്ത് വീട്ടിൽ പൊന്നമ്മയുടെ വീടാണ് കത്തിയത്. വീടിന്റെ തറ നിരപ്പിൽ ആയിരുന്നു അടുക്കള. വൈകുന്നേരങ്ങളിൽ അടുപ്പിലെ തീ കെടുത്താതെ ഇതിൽ ചവറുകൾ കൂട്ടി ഇട്ട് കത്തിച്ച് ഷീറ്റ് ഉണക്കുന്നത് പതിവായിരുന്നു. വൈകുന്നേരം ഷീറ്റ് ഉണങ്ങാൻ ഇട്ടിരുന്നു ചവറിൽ നിന്നും തീ ഷീറ്റിലേക്ക് പടർന്ന് പിടിക്കുകയും ഷീറ്റ് കത്തുകയുമായിരുന്നു. ശബ്ദം കേട്ട് നോക്കിയപ്പോൾ അടുക്കളയിൽ നിന്ന് തീ മുറികളിലേക്ക് പടരുന്നതാണ് കണ്ടത്. തുടർന്ന് മുറിക്കുള്ളിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ എടുക്കുവാൻ കത്തികൊണ്ടിരുന്ന തീക്ക് അടുത്തേക്ക് ഓടിയ പൊന്നമ്മക്കും പൊള്ളലേറ്റു. വീടിന്റെ മേൽക്കൂരയടക്കം പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...