തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളിൽ നിന്ന് നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്‍റെ സർവ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.

രവീന്ദ്രൻ നായർക്ക് ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തകരാറിലായ ഐഫോൺ മാറ്റിനൽകിയില്ല ; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ...

0
മലപ്പുറം: ഐഫോൺ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാകുകയും പലതവണ സർവീസ് ചെയ്തിട്ടും...

പഞ്ചസാരയ്ക്ക് വില കൂട്ടണം ; 40 കഴിഞ്ഞവർ ഒഴിവാക്കണമെന്നും ബിജെപി മന്ത്രി ; ജനങ്ങളെ...

0
ഇൻഡോർ: രാജ്യത്ത് പഞ്ചസാര വില ഉയരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ...

നേപ്പാൾ പ്രളയം : 77 കൈലാസ തീർഥാടകരെ കാണാനില്ല ; സ്ഥിരീകരണവുമായി സദ്‍ഗുരു

0
ന്യൂഡൽഹി/കാഠ്മണ്ഡു : നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർത്ഥാടകരെ...

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...