കരാർ നൽകിയ കമ്പനി നിലവിലുള്ള ടാർ കുത്തിയിളക്കിയ ശേഷം സ്ഥലം വിട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പൊതുമരാമത്ത് വകുപ്പിന് നോട്ടീസയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളനാട് കുളക്കോട് – അരുവിക്കര റോഡ് 8.80 കോടി രൂപക്ക് നവീകരിക്കാൻ കരാർ നൽകിയ കമ്പനി നിലവിലുള്ള ടാർ കുത്തിയിളക്കിയ ശേഷം സ്ഥലം വിട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് പൊതുമരാമത്ത് വകുപ്പിന് നോട്ടീസയച്ചു. മേയ് 30 ന് മുമ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിക്കണം. ഒരു മാസത്തിനകം ടാർ ചെയ്യാമെന്ന് വാഗ്ദാനം നൽകിയ ശേഷം കമ്പനി സ്ഥലം വിട്ടിട്ട് ഇപ്പോൾ നാലു മാസമായെന്ന് വാളിയറ സ്വദേശി ജെ. ശശി സമർപ്പിച്ച പരാതിയിൽ പറയുന്നു.

റോഡ് സൈഡിൽ താമസിക്കുന്ന ജനം പൊറുതിമുട്ടുകയാണെന്ന് പരാതിയിൽ പറയുന്നു. ശ്വാസം മുട്ടൽ, അലർജി, ത്വക്ക് രോഗങ്ങൾ എന്നിവ നാട്ടുകാരെ അസ്വസ്ഥരാകുന്നു. എത്രയും വേഗം റോഡ് ടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിലുള്ള ടാർ കുത്തിയിളക്കി അര അടി താഴ്ചയിൽ സിമന്റും കെമിക്കലും ചേർത്തു നിരപ്പാക്കിയ അവസ്ഥയിലാണ് റോഡെന്നും പരാതിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...