കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യു​ടെ ചെ​വി മു​റി​ച്ച​ ഭർത്താവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ല​ഖ്നൌ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യു​ടെ ചെ​വി മു​റി​ച്ച​ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ​ട്ഖൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് കൊടും ക്രൂരത നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീദേവി എന്ന യുവതിയെ ഭർത്താവ് അരിവാളുകൊണ്ട് ആക്രമിച്ചത്. യുവതിയുടെ ചെവി ഭർത്താവ് അരിവാളുകൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ശ്രീദേവിയുടെ പരാതിയിൽ ഭർത്താവായ ബൽറാമിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ബൽറാം 14 ഓളം കേസുകളിൽ പ്രതിയാണെന്ന് കൗ​ന പോലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പും ബൽറാം ഭാര്യയെ ആക്രമിച്ചിരുന്നു. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് ശ്രീദേവിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടു. വാക്കേറ്റത്തിനിടെ ബൽറാം അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ ചെവി മുറിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...

മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി...