വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു ; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി. 1994 ബാച്ച് ഐഎഎസ് ദമ്പതിമാരായ സഞ്ജീവ് ഖിർവാർ, റിങ്കു ദുഗ്ഗ ദമ്പതിമാരെയാണ് സ്ഥലം മാറ്റിയത്. തങ്ങളുടെ വളർത്തുനായയെ നടത്തിക്കാനായി ഇവർ ഡൽഹി ത്യാഗരാജ് സ്റ്റേഡിയം ഒഴിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ഡൽഹി സർക്കാർ സ്ഥലം മാറ്റിയത്. ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ലാൻഡ്സ് ആൻഡ് ബിൽഡിംഗ്സ് സെക്രട്ടറി റിങ്കുവിനെ അരുണാചൽ പ്രദേശിലേക്കും മാറ്റി.

പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോട് സ്റ്റേഡിയം ഒഴിയാൻ ആവശ്യപ്പെട്ട ദമ്പതിമാർ തങ്ങളുടെ വളർത്തുനായക്കൊപ്പം ഇവിടെ നടക്കുകയായിരുന്നു. സാധാരണ 8.30 വരെ തങ്ങൾ ഇവിടെ പരിശീലനം നടത്താറുണ്ടായിരുന്നു എന്നും എന്നാൽ ഇവർ 7 മണിക്ക് തങ്ങളോട് പരിശീലനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നും കായികതാരങ്ങൾ പ്രതികരിച്ചു. തങ്ങളുടെ വളർത്തുനായക്കൊപ്പം സ്റ്റേഡിയത്തിലെ അത്‌ലറ്റിക് ട്രാക്കിലൂടെ നടക്കുന്ന ഖിർവാറിന്റെയും ഭാര്യയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടി എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...