ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാനവും നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് വേണ്ടി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എടത്വ ചുടുക്കാട്ടിൽ ജിജി മാത്യൂവിനും മണിലാൽ ശബരിമലയ്ക്കും സമ്മാനിച്ചു. എടത്വ പാഷൻസ് ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാന്‍സിസ് നേതൃത്വം നല്കി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.

ചൈൽഡ് ഹുഡ് കാൻസർ ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ എം ജി. വേണുഗോപാല്‍, റീജിയൺ ചെയർമാൻ സുരേഷ് ബാബു, സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം, ക്ളബ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി കളത്തൂർ, സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ്, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രന്‍, ലേഡീസ് ഫോറം കൺവീനർ ഷേർലി അനിൽ, ഷോജി കുളപ്പുരയ്ക്കല്‍, ഓവർസീസ് കോർഡിനേറ്റർ പിവി. അനിൽകുമാർ, മാത്യു ബേബി, അഡ്വ. സിനി വർഗ്ഗീസ്, ജിജി മാത്യൂ ചുടുക്കാട്ടിൽ, മണിലാൽ ശബരിമല എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുതിയ അംഗങ്ങള്‍ക്ക് മെമ്പർഷിപ്പ് വിതരണവും നടന്നു.

ചടങ്ങിൽ എ.ഐ ബിയോണ്ട് 2030 എന്ന വിഷയം അവതരിപ്പിച്ച് ലോക റെക്കോർഡിൽ ഇടം പിടിച്ച യുവ പരിശീലകൻ റ്റിറ്റോ സെബാസ്റ്റ്യന്‍, മാധ്യമ പ്രവർത്തകരായ ബി. ഹരികുമാര്‍, നിസ്സാർ വീയപുരം, ഷാനവാസ് എന്നിവരെ അനുമോദിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ ജോൺസൺ വി. ഇടിക്കുള (പ്രസിഡന്റ് ), ഐ. കെ കോമളൻ, കെ ജയചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാർ ), ബിൽബി മാത്യു കണ്ടത്തിൽ ( സെക്രട്ടറി ) ബിനോയി കളത്തൂർ ( ട്രഷറർ ), മോഡി കന്നയിൽ ( അഡ്മിനിസ്‌ട്രേറ്റര്‍ ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...