അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 30 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 30 ന് നടക്കും. സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കെട്ടിടത്തിൻ്റെ ഉദ്ഘാടനകർമം നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്വ. ആൻ്റോ ആൻ്റണി എം.പി, മുൻ എം.എൽ.എ രാജു എബ്രഹാം എന്നിവർ പങ്കെടുക്കും. നെല്ലിക്കമൺ ചാലുമാട്ട് സി.എം. വർഗീസ്, എൽസി വർഗീസ്, ജേക്കബ് സി. മാത്യു എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് രണ്ട് നിലകളിലായി ആശുപത്രി കെട്ടിടം നിർമിച്ചത്.

ഉദ്ഘാടന സമ്മേളനനത്തിനായി നെല്ലിക്കമണ്ണിൽ സ്വാഗത സംഘം യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിന്ദു റെജി (ചെയർമാൻ), നിസാം കുട്ടി (കൺവീനർ), പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിച്ചു ഐക്കാട്ടു മണ്ണിൽ ( ഫിനാൻസ് ), ഷൈനി മാത്യൂസ് ( പ്രോഗ്രാം), എലനിയമ്മ ഷാജി ( റിസപ്ഷൻ ), ബി.സുരേഷ് ( ഫുഡ് ), പി.എസ് സതീഷ് കുമാർ ( പബ്ളിസിറ്റി) എന്നിവർ ചെയർമാൻമാരായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...