കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായ സംഭവം ; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ്. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിയിലുള്ളവര്‍ തന്നെയെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്ന തരത്തില്‍ പ്രചരിച്ച പേജുകള്‍ ആദ്യം ഫേസ്ബുക്കില്‍ പങ്ക് വെച്ചത് അനില്‍ അക്കരയാണ്. മാധ്യമങ്ങള്‍ക്ക് പകര്‍പ്പ് ലഭിക്കും മുന്നേ അനില്‍ അക്കര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വിട്ടിരുന്നു. തൊട്ട് പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. വാര്‍ത്തയും വിശദാംശങ്ങളും ഇന്നലെ പുലര്‍ച്ചെയാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ഞായറായ്ച രാത്രി തന്നെ ഇങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വന്നെന്നും അത് വ്യാജമാണെന്നും വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ടിന്റെ കോപ്പി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് അനില്‍ അക്കരയായിരുന്നു. അദ്ദേഹത്തിന് ഈ റിപ്പോര്‍ട്ട് എവിടെ നിന്ന് കിട്ടി എന്നതാണ് ഉയരുന്ന ചോദ്യം. കെ സി ജോസഫാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നെന്ന് തന്നെ വിളിച്ചു പറഞ്ഞതെന്നാണ് അനില്‍ അക്കര പറഞ്ഞിരുന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബിജെപി കോണ്‍ഗ്രസ് അവിശുദ്ധബന്ധം വ്യക്തമാക്കുന്നതെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...