ജനറല്‍ ആശുപത്രിയിലെ സീലിംഗ് തകര്‍ന്നുവീണ സംഭവം – സമഗ്രമായ അന്വേഷണം വേണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡിനോട് ചേര്‍ന്ന ഒ.പി ബ്ലോക്ക് കെട്ടിടത്തിന്‍റെ സീലിംഗ് തകര്‍ന്നുവീണ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ സംസ്ഥാന സര്‍ക്കാരിനോടും ബന്ധപ്പെട്ട മറ്റ് അധികൃതരോടും ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണ് അഞ്ചുവര്‍ഷത്തിനു മുന്‍പ് മാത്രം നിര്‍മ്മിച്ച ഒ.പി ബ്ലോക്കിന്‍റെ സീലിംഗ് രോഗികള്‍ക്ക് പരിക്കേല്‍ക്കുന്ന വിധത്തില്‍ അപകടകരമായ രീതിയില്‍ തകര്‍ന്ന് വീഴാന്‍ ഇടയാക്കിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്വന്തം നിയോജകമണ്ഡലത്തിലെ സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയുടെ സ്ഥതി വളരെയധികം ശോചനീയമാണെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെട്ടിടത്തിന്‍റെ സീലിംഗ് തകര്‍ന്ന് വീണ സംഭവമെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. നിര്‍മ്മാണത്തിലെ അപാകത മൂലം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്‍റ് പൊട്ടിത്തെറിച്ചത് ഈ അടുത്ത കാലത്താണ്. ഇത് സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിര്‍മ്മാണ കരാറുകള്‍ മന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് നല്‍കുന്നതും ഗുണമേന്മ ഇല്ലാത്ത നിര്‍മ്മാണം നടത്തുന്നതുമാണ് തകരാറുകള്‍ക്ക് കാരണം.

പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ജില്ലയിലെ താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇവിടങ്ങളിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ കുറവ് പരിഹരിക്കാത്തത് മൂലവും ആവശ്യ മരുന്നുകളുടെ അഭാവം മൂലവും ജനങ്ങള്‍ പൊറുതി മുട്ടുകയാണെന്നും ഇത് പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയോ സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയും മൂലം ജില്ലാ കേന്ദ്രം കൂടിയായ ആറന്മുള നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആകെ മുരടിച്ച സ്ഥിതിയിലാണെന്നും അവകാശവാദങ്ങളും പ്രചരണപരമായ കാര്യങ്ങളുമല്ലാതെ ക്രിയാത്മകമായ യാതൊരു കാര്യങ്ങളും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും പാര്‍ട്ടി അനുഭാവികളും ഉള്‍പ്പെട്ട നിയമനക്കോഴ വിവാദം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡി.സി.സി. പ്രസിഡന്‍റ് പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ ഒ.പി ബ്ലോക്കിന്‍റെ സീലിംഗ് തകര്‍ന്നതിനെക്കുറിച്ചും വകുപ്പിലെ താല്‍ക്കാലിക നിയമനങ്ങളില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചും അടിയന്തിര അന്വേഷണം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...