ഭിന്നശേഷിക്കാരിയെ ഭർത്താവിന്റെ സഹായത്തോടെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ഭർത്താവിന്റെ സഹായത്തോടെ വിദേശത്ത് വെച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന ചങ്ങരംകുളം തെങ്ങിൽ സ്വദേശി വാക്കത്ത് വളപ്പിൽ യഅ്ക്കൂബി(49)നെയാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന ചങ്ങരംകുളം സ്വദേശിയായ പെൺകുട്ടിയെ യഅ്ക്കൂബിന്റെ ഭാര്യയുടെ സഹോദരൻ വിവാഹം ചെയ്തിരുന്നു. പിന്നീട് ഗൾഫിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഭർത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭർത്താവ് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ ബാബു ജോർജ്, സീനിയർ സി പി ഒ ഷിജു, സനോജ്, കപിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...