Monday, February 17, 2025 5:04 am

ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവം ; അന്വേഷണം ഊര്‍ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കാക്കനാട് ഇൻഫോപാക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു ലക്ഷ്യമെന്ന് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹെൽമറ്റ്‌ ആരെങ്കിലും മറന്നു വച്ചതാണോ എന്നും പരിശോധിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്ഥലത്ത് രാവിലെയും പോലീസ് പരിശോധന നടന്നു. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം. ഉപകരണം കണ്ടെത്തിയത് ഹോട്ടൽ മുൻവശത്താണ് പോലീസ് സംഘം പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രി 11ഓടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളിൽ ഇലക്ട്രോണിക് ഡിവൈസും കണ്ടെത്തിയത്. ബൈക്കിന്‍റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്‍റെതല്ലെന്ന് പറഞ്ഞ് കടയുടമയുടെ സമീപമെത്തുകയായിരുന്നു. കടയുടമയും ഇത് തന്‍റെതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി.

തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെതി ഇലക്ട്രോണിക് ഡിവൈസ് നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയതെന്നും പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനായി ആരെങ്കിലും ചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍

0
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത...

പുലിക്കല്‍ പാലത്തിന് സമീപം കാര്‍ ആഴത്തിലേക്ക് മറിഞ്ഞ് അപകടം

0
കോഴിക്കോട്: താമരശ്ശേരി അടിവാരം ചിപ്പിലിത്തോട് പുലിക്കല്‍ പാലത്തിന് സമീപം കാര്‍ ആഴത്തിലേക്ക്...

പട്ടാപകൽ പന്നിക്കൂട്ടം തകർത്തത് ഒരു ഫർണിച്ചർ കട

0
മലപ്പുറം: പട്ടാപകൽ പന്നിക്കൂട്ടം തകർത്തത് ഒരു ഫർണിച്ചർ കട. കഴിഞ്ഞ ദിവസം...