Wednesday, February 12, 2025 2:45 pm

ജി സുധാകരനോടുള്ള സിപിഐഎം അവഗണനയില്‍ രൂക്ഷ വിമര്‍ശനവുമായി ഷീബ രാകേഷ്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ജി സുധാകരനോടുള്ള സിപിഐഎം അവഗണനയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ട്ടി അംഗം കൂടിയായ ഷീബ രാകേഷിന്റെ വിമര്‍ശനം. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്നും അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചു പറയാവുന്ന പേരുകളില്‍ ഒന്നാമനെന്നും ഷീബ വ്യക്തമാക്കുന്നു. ആ പേര് പറഞ്ഞ് ഉപദ്രവിച്ചാലും മൂലയ്ക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും അതുറക്കെ വിളിച്ചു പറയാന്‍ പേടിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സുധാകരനെ കുറ്റം പറയുന്നവര്‍ നേരിട്ട് കാണുമ്പോള്‍ മുട്ടു വിറക്കുന്നു എന്നും വിമര്‍ശനമുണ്ട്.

ജി സുധാകരനെ സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. സുധാകരന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു സമ്മേളന വേദി. ആലപ്പുഴയില്‍ ഇതുവരെ നടന്ന ലോക്കല്‍ ഏരിയ സമ്മേളനങ്ങളിലെ പൊതുസമ്മേളനങ്ങളില്‍ പോലും ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് എന്ന വാക്ക് താന്‍ പറഞ്ഞതല്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തു. അവിടത്തെ ഒരു നേതാവ് ആണ് അങ്ങിനെ പറഞ്ഞത്. അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. മാധ്യമങ്ങള്‍ നല്‍കുന്നത് വസ്തുതയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ താന്‍ ഇല്ല. സൈഡ്‌ലൈന്‍ ചെയ്തതെന്ന് പറയുന്നത് ശരിയല്ല – അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യു​വാ​വ് കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

0
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ൽ യു​വാ​വി​നെ കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രൂ​ർ, പെ​രീ​ക്കാ​ട്,...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കാവുംഭാഗം യൂണിറ്റ് വാർഷികവും കുടുംബസംഗമവും നടന്നു

0
തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കാവുംഭാഗം...

എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രതിഭാസംഗമം നടന്നു

0
ചെങ്ങന്നൂര്‍ : എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ നടത്തിയ പ്രതിഭാസംഗമം...

പേവിഷബാധ : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

0
പേവിഷബാധ മൂലം ജില്ലയിൽ ഒമ്പത് വയസ്സുകാരൻ മരിക്കാനിടയായ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ പേവിഷബാധയുടെ...