നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം ; മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കത്ത് ബംഗാൾ സ്വദേശിനിയുടെ കുഞ്ഞിനെ പ്രസവിച്ച ശേഷം കവറിലാക്കി കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരന്റെ 20-കാരി ഭാര്യയാണ് പ്രസവിച്ചത്. നാല് മാസം മാത്രം ഗർഭിണിയായിരുന്ന യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടർന്ന് മറവ് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പോലീസ് സംഘം ഇന്ന് സംഭവസ്ഥലത്തെത്തും. ആർഡിഒയുടെ സന്നിധ്യത്തിലായിരിക്കും കുഴി തുറന്ന് പരിശോധിക്കുക. താൻ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി ആരോഗ്യ പ്രവർത്തകരോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നും അന്വേഷണസംഘം അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

ആശ്വാസം , മഴയുടെ തീവ്രത കുറയുന്നു

0
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴയുടെ ശക്തി...

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...