പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ മകൻ ശ്രമിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം വണ്ടൂരിൽ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ മകൻ ശ്രമിച്ച വാര്‍ത്ത ഇന്നലെ രാവിലെയോടെയാണ് പുറത്തുവന്നത്. നടുവത്ത് സ്വദേശി വാസുദേവനെയാണ് മകൻ സുദേവ് കാറിടിപ്പിച്ചത്. സുദേവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വാസുദേവനെ അമിത വേഗതയിലെത്തിയ ഒരു  കാർ ഇടിച്ചുതെറിപ്പിച്ചു. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.

വാസുദേവനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. നാട്ടുകാര്‍ പിന്നാലെ പിന്തുടര്‍ന്ന് കാര്‍ പിടികൂടി. ഇതിനിടയിൽ ഡ്രൈവർ ഓടി രക്ഷപെട്ടു. പിന്നീടുള്ള അന്വേഷണത്തിലാണ് മകനായ സുദേവാണ് അച്ഛനെ കാറിടിപ്പിച്ചതെന്ന് വ്യക്തമായത്.  കാറിനകത്ത് മകനായിരിക്കുമെന്ന് മകൻ പോലീസിന്റെ പിടിയിലാകുന്നതു വരെ നാട്ടുകാര്‍ ചിന്തിച്ച് പോലുമില്ല. കുടുംബ വഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ നിന്ന്  അറസ്റ്റ് ചെയ്ത സുദേവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാസുദേവൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...