മണക്കാട് വീടിനുള്ളിൽനിന്ന് 100 പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

For full experience, Download our mobile application:
Get it on Google Play

മണക്കാട്: തിരുവനന്തപുരം മണക്കാട് വീടിനുള്ളിൽനിന്ന് 100 പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. വീട്ടുകാർ ക്ഷേത്ര ദർശനത്തിനത്തിന് പോകുന്നതിന് മുൻപേ മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് ഒളിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വലിയ തുറയിൽ മോഷണത്തിനിടെ വീട്ടമ്മയെ ബലാൽസംഗം ചെയ്ത പ്രതിയാണ് ഈ മോഷണവും നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു വീട്ടില്‍ മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

കഴിഞ്ഞ ദിവസം രാമകൃഷ്ണന്‍റെ മകന്റെ ഉപനയന ചടങ്ങായതിനാൽ വീട്ടിൽ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളില്‍ സൂത്രത്തിൽ കടന്ന് കയറി ഒളിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ബലപ്രയോഗത്തിലൂടെ കതകുകള്‍ തകർത്തിട്ടില്ല, രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തു കടന്നിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന പഴങ്ങള്‍ കഴിച്ചിട്ടുണ്ട്. തൊട്ടടുത്ത് വീടും കടകളുമുണ്ട്. ആരും തന്നെ മോഷണം നടന്ന ദിവസം വീട്ടിലേക്ക് കയറുന്നത് ശ്രദ്ധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ നേരത്തെ കയറിയതെന്ന് സംശയിക്കുന്നത്. പോലീസ് സംശയിക്കുന്നയാള്‍ മുമ്പ് നടത്തിയിട്ടുള്ള മോഷണങ്ങള്‍ക്കും സമാനസ്വഭാവമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...