ഗസ്സയിലേത് പൂർണമായും മനുഷ്യ നിർമിത ക്ഷാമമെന്ന് സ്ഥിരീകരിച്ച് ഐ.പി.സി

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ നഗരത്തിലും പരിസര പ്രദേശങ്ങളിലും ‘പൂർണമായും മനുഷ്യനിർമിത’ ക്ഷാമമാണെന്നും തകർന്ന പ്രദേശത്തുടനീളം മരണനിരക്ക് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും പോഷകാഹാരക്കുറവിന്റെയും തീവ്രതയെ തരംതിരിക്കുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സംഘടനയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി), ക്ഷാമത്തിനുള്ള മൂന്ന് പ്രധാന മാനദണ്ഡങ്ങൾ ഗസ്സയിൽ സ്ഥിരീകരിച്ചു. 2004ൽ ഐ.പി.സി സ്ഥാപിതമായതിനുശേഷം നാലു ക്ഷാമങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവിടങ്ങളിലാണത്. ആഫ്രിക്കക്കു പുറത്ത് ക്ഷാമം ഐ.പി.സി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.

‘ ഗസ്സയിലെ ക്ഷാമം പൂർണമായും മനുഷ്യനിർമിതമാണ്. ഇത് നിർത്തലാക്കാനും തിരിച്ചുപിടിക്കാനും കഴിയും’- റിപ്പോർട്ട് പറയുന്നു. സംവാദത്തിന്റെയും ആലസ്യത്തിന്റേയും സമയം കഴിഞ്ഞു. നിലവിലെ പട്ടിണി അതിവേഗം പടരുകയാണ്. ഉടനടിയുള്ളതും വലിയ തോതിലുമുള്ളതുമായ ഇടപെടൽ ആവശ്യമാണെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ട. ഇനിയും കൂടുതൽ കാലതാമസം, അത് ഏതാനും ദിവസങ്ങളായാൽ പോലും ഉണ്ടായാൽ ക്ഷാമവുമായി ബന്ധപ്പെട്ട മരണനിരക്ക് സങ്കൽപിക്കാനാവാത്ത തോതിൽ വർധിക്കുമെന്നും ഐ.പി.സി ചൂണ്ടിക്കാട്ടി. ഗസ്സ മുനമ്പിലേക്ക് കൂടുതൽ സഹായം അനുവദിക്കുന്നതിന് ഇസ്രായേലിന്മേലുള്ള സമ്മർദം വർധിപ്പിക്കൽ ഈ റിപ്പോർട്ട് ലക്ഷ്യമിടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...