സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. കൃത്യമായി ഉറവിടം മനസിലാവാത്തതാണ് ആശങ്കയ്ക്ക് കാരണം. നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ ആറുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ഉണ്ട്. ഉറവിടം വ്യക്തമാവാൻ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പിന് ഉള്ളത്.

കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിനിയായ 55 കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്കായി അയക്കുകയായിരുന്നു. നിലവിൽ മലപ്പുറം സ്വദേശികളായ മൂന്ന് പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവർക്ക് പുറമെ മൂന്ന് കോഴിക്കോട് സ്വദേശികൾ കൂടി മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉണ്ട്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ചികിത്സയിൽ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൂട്ടം മറിച്ചിട്ട മരം വീണ് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കുട്ടികൊമ്പൻ ചരിഞ്ഞു

0
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ....

ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ

0
അബുദാബി : ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി...

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...