തെഹ്റാന്‍: ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ പുതിയ റൗണ്ട് ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാൻ സൈന്യം. തെല്‍ അവീവ് നഗരത്തിലും പരിസരപ്രദേശങ്ങളിലും അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അധിനിവേശ ഹൈഫ തുറമുഖത്തെ എണ്ണ, വാതക ശുദ്ധീകരണ ശാലകളെയും ഇന്ധന സംഭരണ ടാങ്കുകളെയും ലക്ഷ്യമിട്ടതായി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആര്‍ജിസി) വ്യക്തമാക്കി. വ്യോമസേന വിന്യസിച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് തിരിച്ചടി നടന്നത്.ശക്തമായ മിസൈലുകളാണ് ഇനി പ്രയോഗിക്കാനൊരുങ്ങുന്നതെന്ന് ഐആര്‍ജിസി വ്യക്തമാക്കുന്നു. തങ്ങളുടെ മിസൈൽ പദ്ധതി തകർക്കപ്പെട്ടു എന്ന യുഎസിന്റെ അവകാശവാദങ്ങളെ ഐആര്‍ജിസി തള്ളിക്കളഞ്ഞു. ഒരു ടണ്ണിലധികം ഭാരമുള്ള യുദ്ധശീർഷകങ്ങൾ വഹിക്കാൻ ശേഷിയുള്ളതായ മിസൈലുകൾ തങ്ങൾ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്നും ഐആര്‍ജിസി വ്യക്തമാക്കി. എന്നാല്‍ മിസൈലുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അവര്‍ പങ്കുവെക്കുന്നില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























