ഇടുക്കി ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസിൻ്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ഇടുക്കി ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസിൻ്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്ത്യൻ എൻജിനിയറിഗ് കോളജിന്റെ സഹകരണത്തോടെ നടത്തുന്ന തൊഴിൽ മേള 2024 ഫെബ്രുവരി 17 ന് കോളജിൽ നടക്കും. ഇരുപതോളം സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുന്ന മേള ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മൂന്നാമത് മെഗാ തൊഴിൽ മേളയാണ് കുട്ടിക്കാനം എം.ബി.സി കോളജിൻ്റെ സഹകരണത്തോടെ നടക്കുന്നതെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെയിൽസ് മാർക്കറ്റിംഗ്, ബാങ്കിംഗ്, ഓട്ടോമൊബൈൽ, ആരോഗ്യം, സോഫ്റ്റ് വെയർ, ടൂറിസം, ഹോട്ടൽ മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള തൊഴിൽദായകരാണ് പങ്കെടുക്കുന്നത്. ജില്ലാ എംപ്ലോയ്മെൻ്റ് ഒഫീസർ വി.ബി രാജേഷ്, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസർ പി .എൻ വിശ്വനാഥൻ, പീരുമേട് എംപ്ലോയ്മെൻറ് ഓഫീസർ ടി. എസ് റെജി,എസ് . ഇ എംപ്ലോയ്മെൻറ് ഓഫീസർ പി. ആദർശ്, ദേവികുളം ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ ബിനോഷ് സെബാസ്റ്റ്യൻ, സീനിയർ ക്ലാർക്ക് കെ.ടി. അനീഷ് കുമാർ. പീരുമേട് എംഎൽഎയുടെ പി.എ എം. ഗണേശൻ എം.ബി.സി കോളജ് പ്രിൻസിപ്പൽ വി. ഐ ജോർജ്, പി. ആർ. ഓ നികിത്ത് . കെ . സ്കറിയ,കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ , ഓഫീസ് മാനേജർ ഫാദർ ജോൺ സാമുവൽ തുടങ്ങിയവർ ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...