പത്തനംതിട്ട : ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിമർശനം ഉന്നയിക്കുവാനുള്ള പൗരന്റെ അവകാശങ്ങൾ ഹനിക്കുന്ന മോഡി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്ക് ജുഡീഷ്യറികൾ കവചം സൃഷ്ടിക്കുന്നത് ദുഃഖകരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിലെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച് വായ് മൂടിക്കെട്ടി പ്രകടനവും ടെലിഫോൺ ഭവൻ ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
രാജ്യത്തെ സാധാരണക്കാരുടെ പണം കൊള്ളയടിച്ച് മുങ്ങിയ മോഡിമാർക്കെതിരെ പരാമർശം നടത്തിയതിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധി രാജ്യത്തിന്റെ യഥാർത്ഥ പ്രതിപുരഷനാണെന്ന് അദ്ദേഹം പറഞ്ഞു.
മോഡി ഭരണത്തിൽ രാജ്യം ഏകാധിപത്യത്തിലും ജനജീവിതം ദുരിതക്കയത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ ഇൻഡ്യയുടെ വീണ്ടെടുപ്പിനായി രാഹുൽ ഗാന്ധി സഹിക്കുന്ന ത്യാഗങ്ങക്ക് ഭാരത ജനത എന്നും കടപ്പെട്ടിരിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എം.എസ്.പ്രകാശ്, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, എം.ആർ.രമേശ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ മാരായ സജി കെ. സൈമൺ, പി.കെ. ഇക്ബാൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, ഷാനവാസ് പെരിങ്ങമല, ജയൻ മെഴുവേലി,ജോസ് കൊടുന്തറ, ജോബിൻ മൈലപ്ര, ബിബിൻ ബേബി, റെജി പാറപ്പാട്ട്, രാജ്യുവടക്കേച്ചരുവിൽ, അഖിൽ സന്തോഷ്, കാർത്തിക് മുരിംങ്ങ മംഗലം എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————–































