റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിനു നാളെ കൊടിയേറും : 19ന് ആറാട്ടോടെ സമാപിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിനു നാളെ കൊടിയേറും, 19ന് ആറാട്ടോടെ സമാപിക്കും. ഞായർ രാവിലെ 11നും 11.30നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറുന്നത്. മേൽശാന്തി വിഷ്‌ണു സഹകാർമികത്വം വഹിക്കും. തുടർന്ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 7.30ന് കുട്ടികളുടെ തിരുവാതിര, 8.30ന് രാജേഷ് ചമ്പക്കുളം നയിക്കുന്ന കരോക്കെ മ്യൂസിക് നൈറ്റ്.

13ന് രാവിലെ 25 കലശപൂജ, കലശാഭിഷേകം, വൈകിട്ട് ശ്രീഭുതബലി, ഹരിമ ഹരിഹരൻ ഗാനാമൃതം, ആർഷഭാരതി സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ സംഗീത സന്ധ്യ, അംബിക സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തം, 14ന് രാവിലെ ശ്രീഭൂതബലി, 25 കലശം, കലശാഭിഷേകം, വൈകിട്ട് ശ്രീജിത്ത് കലാഭവന്റെ സോപാനസംഗീതം, ശ്രീഭൂതബലി, ദീപിക ഹരിദാസ്, ബിജി മനോജ് എന്നിവർ നയിക്കുന്ന കോഴഞ്ചേരി ശ്രീമുരുക വിശ്വജ്യോതി നടനം അവതരിപ്പിക്കുന്ന ഫ്യൂഷൻ കൈകൊട്ടിക്കളി, മുണ്ടപ്പുഴ ധർമശാസ്താ ദേവി തിരുവാതിര സംഘത്തിന്റെ തിരുവാതിര, ഭജന.

15ന് രാവിലെ ലളിതാ സഹസ്രനാമം, ശ്രീഭൂതബലി, 25 കലശ പൂജ, കലശാഭിഷേകം, വൈകിട്ട് ശ്രീഭൂതബലി, ഹരിശങ്കർ റാന്നിയുടെ ചാക്യാർകുത്ത്, ഭഗവതികുന്ന് ശ്രീശൈലേശ്വരി സംഘത്തിന്റെ തിരുവാതിര നൃത്തസന്ധ്യ. 16ന് രാവിലെ 7ന് 25 കലശം, പഞ്ചഗവ്യം, നാരായണീയ പാരായണം, 8.15ന് ഉത്സവബലി വിളക്കുവെപ്പ്, 10ന് ഉത്സവബലി ദർശനം, 12.30ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7.30ന് കീക്കൊഴൂർ ശ്രീദേവി എൻഎസ്എസ് തിരുവാതിര സംഘത്തിന്റെ തിരുവാതിര, 8.30ന് കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടൻതുള്ളൽ. 17ന് ശ്രീഭൂതബലി, 15 കലശപൂജ, കലശാഭിഷേകം, വിളക്കെഴുന്നള്ളത്ത്, എഴുമറ്റൂർ ഐശ്വര്യ തിരുവാതിര സംഘത്തിന്റെ പിന്നൽ തിരുവാതിര, പഴവങ്ങാടിക്കര മങ്കുഴി അയ്യപ്പസേവാ സംഘം ഭജന സമിതിയുടെ ഭജന, 18ന് ശ്രീഭൂത ബലി, കലശപൂജ, കലശാഭിഷേകം, കുമാരനല്ലൂർ ഹരിയുടെ മയൂരനൃത്തം, കൊട്ടാരം സജിത് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, ആകാശദീപക്കാഴ്ച, ചെറുകുളഞ്ഞി മയൂഖ കലാസംഘത്തിന്റെ തിരുവാതിര.

19ന് രാവിലെ 8ന് ആറാട്ട് ബലി, കൊടിയിറക്ക്, 9.30ന് ആറാട്ട് ഘോഷയാത്ര, സമൂഹസദ്യ. വൈകിട്ട് 3ന് പാരൂർ കൊട്ടാരത്തിൽ തിരുവാഭരണം സ്വീകരണം ഘോഷയാത്ര, പറ സമർപ്പണം, വൈകി 5ന് ഐത്തല പാരൂർ കൊട്ടാരത്തിൽ നിന്നു താലപ്പൊലി, വിളക്കാട്ടം, കോൽക്കളി, പമ്പമേളം, വേലകളി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ തിരുവാരണ ഘോഷയാത്ര. ഐത്തല, മങ്കുഴിമുക്ക്, ഇട്ടിയപ്പാറ, മാമുക്ക് വഴി ക്ഷേത്രത്തിൽ എത്തും. രാത്രി പത്തനംതിട്ട പൈതൃക് ഭജൻസിന്റെ ഭക്തിഗാനാമൃതത്തോടെ ഉത്സവത്തിന് സമാപനമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...