വിദേശത്തുനിന്ന് നാട്ടിലെത്തിയ വർക്കല സ്വദേശിയെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കലയിൽ വിദേശത്ത് നിന്നും നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. ചുമടുതാങ്ങി സ്വദേശി മുഹമ്മദ് ഇന്‍സാമിനെയാണ് കാണാതായത്. സംഭവത്തിൽ കുടുംബം വർക്കല പോലീസിൽ പരാതി നൽകി. ചെന്നൈ എയർപോർട്ടിൽ നിന്നാണ് യുവാവിനെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. അബുദാബിയിൽ നിന്നും ജോബ് വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് വരുകയായിരുന്നു. മാർച്ച്‌ 30ന് ചെന്നൈ എയർപോർട്ടിൽ എത്തിയതായി കുടുംബത്തിന് വിവരം ലഭിച്ചിരുന്നു.

എയർപോർട്ടിൽ നിന്ന് മുഹമ്മദ് ഇന്‍സാം വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടതാണ്. പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...