അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു ; സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പറ്റ്ന : അഞ്ച് വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സ്കൂൾ കാന്‍റീനിലെ സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 46കാരനായ മുകേഷാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയേറിയ ബ്ലേഡ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിഹാറിലെ ജെഹാനാബാദിലെ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മുകേഷ് കുട്ടിയെ തന്ത്രപൂർവ്വം മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. തുടർന്ന് പിടിക്കപ്പെടുമെന്ന് ഭയന്ന ഇയാൾ കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഉടനെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ പിതാവ് എത്തിയപ്പോൾ കാണുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള മകനെയാണ്. ഉടനെ അദ്ദേഹം പട്നയിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുകേഷിനെ വർഷങ്ങൾക്ക് മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ഹോസ്റ്റലിലെ കുട്ടികൾ തന്നെ ഷണ്ഡൻ എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നുവെന്നും ഇത് തന്നെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നുവെന്നും പ്രതി മൊഴി നൽകി. കൂടാതെ ഹോസ്റ്റൽ ഉടമയുമായുള്ള തർക്കത്തെ തുടർന്ന് സ്കൂളിനെ അപകീർത്തിപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് സൂപ്രണ്ട് അപരാജിത് ലോഹൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...