30.4 C
Pathanāmthitta
Wednesday, March 29, 2023 11:58 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൊടിമരഘോഷയാത്ര നടത്തി

എടത്വ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം 25ന് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി ഉള്ള കൊടിമരഘോഷയാത്ര നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തകഴി വില്ലേജ്മാൾ ജംഗ്ഷനിൽ നിന്ന് ഒ.അഷറഫ് നഗറിലേക്ക് (ചക്കുളത്ത്കാവ് ഓഡിറ്റോറിയം) നടന്നു. വൈകിട്ട് 4ന് കൊടിമരം ജില്ലാ സ്വാഗത സംഘം ചെയർമാൻ കെ.എസ്. അനിൽകുമാറിൽ നിന്ന് ജില്ലാ സെക്രട്ടറി ടി.വി. ബൈജു ഏറ്റ് വാങ്ങി.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിജയകുമാർ വി, മണി മോഹൻ, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ കെ.എക്സ് ജോപ്പൻ, എസ്.ശരത് ,സലീം കെ.എസ്, സ്വാഗത സംഘം കൺവീനർ എം.എം ഷെരീഫ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, മീഡിയ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള, എൻ.വിജയൻ, സി.രാജു, ജിജി സേവ്യർ, ഷാജി കെ.പി, ജമീല പുരുഷോത്തമൻ എന്നിവർ നേതൃത്വം നല്കി. എടത്വ ടൗണിൽ എത്തിയ ഘോഷയാത്രയ്ക്ക് ഒ.വി.ആൻ്റണി, കെ.എം മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.

self

25ന് വൈകിട്ട് 4ന് എടത്വ കോളജ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം 5ന് നമ്പലശ്ശേരി ഷാഹുൽ ഹമീദ് നഗറിൽ (എടത്വ മാർക്കറ്റ്) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ രക്ഷാധികാരി ആർ. നാസർ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യാപാരികളെ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ സി.കെ ജലീൽ, വി.പാപ്പച്ചൻ എന്നിവർ ആദരിക്കും.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

26ന് രാവിലെ 9.30ന് ഒ.അഷറഫ് നഗറിൽ (ചക്കുളത്ത്കാവ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സമിതി ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിക്കും. കെ. അൻസിലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് വി.കെ.സി മമ്മദ്കോയ മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ, കൺവീനർ എം.എം ഷരീഫ്, മീഡിയ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.

സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സി.കെ.വിജയൻ, സീനത്ത് ഇസ്മയേൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ വാഹിദ്, റോഷൻ ജേക്കബ്, ആർ രാധാകൃഷ്ണർ ,ട്രഷറാർ ഐ. ഹസ്സൻകുഞ്ഞ് എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മറ്റി തെരെഞ്ഞെടുപ്പ് നടക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow