ദിവസവും ഒരു മണിക്കൂർ നടന്നാൽ ശരീരഭാരം കുറയ്ക്കാനാകുമോ?

For full experience, Download our mobile application:
Get it on Google Play

നമ്മളിൽ പലരും ശരീരഭാരം കുറയ്ക്കാൻ പലതരം ഡയറ്റ് പ്ലാനുകളും വ്യായാമങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നവരാകും. എന്നാൽ എത്ര നടന്നിട്ടും ഭാരം കുറയുന്നില്ലെന്നാണ് പലരും പറയുന്നത്. ദിവസവും ഒരു മണിക്കൂർ നടക്കുന്നത് പോലും കലോറി എരിച്ചുകളയാൻ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് ഫിറ്റ്‌നസ് പരിശീലകനായ സിമ്രാൻ വലേച്ച പറയുന്നു. നടത്തം കൂടുതൽ കലോറി നീക്കം ചെയ്യാൻ സഹായിക്കുന്നു. നടത്തം ഏറ്റവും മികച്ച വ്യായാമമാണ്. നടത്തം വഴി പ്രതിമാസം 2-3 കിലോ കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമം മാറ്റുകയും ദിവസവും നടക്കുകയും വേണം.

ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളോ പഞ്ചസാരയോ ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുന്നത് 200-300 കലോറി എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും വളരെ ഫലപ്രദമാണ് നടത്തമെന്ന് പഠനങ്ങളിൽ പറയുന്നു.

ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നവരാണ് ഒട്ടു മിക്കവരും. അതുമൂലം ശരീരത്തിന് പലവിധ പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. ഭക്ഷണം കഴിച്ച് അൽപം നടന്നാൽ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയും. ഭക്ഷണം കഴിച്ചശേഷം നടക്കുത് ദഹനപ്രക്രിയ മെച്ചപ്പെടാൻ മാത്രമല്ല, ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിയ്ക്കും.

ഒരാൾ ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് വഴി രക്തചംക്രമണം മെച്ചപ്പെടുത്താം. ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത് അമിത ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇത് ഒരാളെ ഫിറ്റായി നിലനിർത്താനും സഹായിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

0
കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന്‌ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ...

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് ; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

0
കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത...

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....