സൗദിയുടെ ആകാശത്ത് ഈ വര്‍ഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഈ വര്‍ഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് ശനിയാഴ്ച രാത്രി സൗദിയില്‍ ദൃശ്യമാകും. രാജ്യത്ത് എല്ലായിടത്തുമുള്ളവര്‍ക്കും രാത്രിയില്‍ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. രാത്രി 10.35ന് ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് കടക്കുന്നതോടെ ഗ്രഹണം സൗദിയുടെ എല്ലാ ഭാഗത്തു നിന്നും ദൃശ്യമാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് മാജിദ് അബു സഹ്‌റ പറഞ്ഞു. സൗദി സമയം രാത്രി 10.35നും 11.52നും ഇടയില്‍ ഒരു മണിക്കൂറും 17 മിനിറ്റുമാണ് ഭാഗിക ഗ്രഹണം നീണ്ടുനില്‍ക്കുക. സൗദിക്കൊപ്പം അറബ് രാജ്യങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും ദൃശ്യമാകും. സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി സുരക്ഷാ മുന്‍കരുതലുകള്‍ ആവശ്യമില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം കാണാനാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...