ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറിയതിനെതിരേ അതൃപ്തി പ്രകടിപ്പിച്ച് ലത്തീൻ സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറിയതിനെതിരേ അതൃപ്തി പ്രകടിപ്പിച്ച് ലത്തീൻ സഭ. കടലിനെ അറിയാവുന്നവർക്ക് വകുപ്പ് കൈമാറണമെന്നും സഭ ആവശ്യപ്പെട്ടു. മത്സ്യ മേഖലയിൽ നിന്നുള്ളവരെ തന്നെ ഫിഷറീസ് വകുപ്പ് മന്ത്രി ആകണമെന്ന് ആവശ്യവുമായി ആലപ്പുഴ ലത്തീൻ രൂപത. മുൻകാലങ്ങളിൽ ലത്തീൻ സഭയ്ക്ക് വേണ്ടത്ര പരിഗണന നൽകിയിരുന്നു. എന്നാൽ ഈ മന്ത്രിസഭയിൽ ഈ പരിഗണന കാണാത്തതിൽ ദുഃഖം ഉണ്ടെന്ന് രൂപത പിആർഒ ഡോ. സേവ്യർ കുടിയാശ്ശേരി പറഞ്ഞു.

ലത്തീൻ സഭയിൽ നിന്ന് തന്നെ യോഗ്യരായവർ നിലവിൽ എംഎൽഎയായി വിജയിച്ചു വന്നിട്ടുണ്ട്. അവരെ പരിഗണിക്കണമെന്നും ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളിയായി ആലപ്പുഴ മണ്ഡലത്തിൽ നിന്നും വിജയിച്ച എ ഡി തോമസിനെയൊ മറ്റ് ലത്തീൻ സഭകളിൽ നിന്നുള്ളവരെയോ പരിഗണിക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. വകുപ്പ് വിഭജനത്തിൽ കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ നേരത്തെ തന്നെ രം​ഗത്ത് വന്നിരുന്നു. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്നാണ് സഭാ നേതൃത്വം അറിയിച്ചത്. നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്നാണ് നേതൃത്വം പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...